Skip to main content

Butterflies of Success

                                    വിജയമെന്ന ശലഭം 


ഒരു സന്ധ്യക്ക് ഒരു ബാലന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു.
ദൈവമേ, എനിക്ക് നിന്‍റെ ശബ്ദം കേള്‍ക്കാന്‍ കഴിയണേ?
കാട്ടരുവിയുടെ അരികില്‍ നില്‍ക്കുന്ന വണ്ടു തുളച്ച മുളന്തണ്ടുകളിലൂടെ ഇറങ്ങിക്കയറിയ കാറ്റ് ഊതിയ ചൂളം വിളി പക്ഷേ അവന്‍ കേട്ടില്ല. അല്‍പനേരം കാത്തിരുന്നിട്ടും ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കാതായപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
ഞാന്‍ പറഞ്ഞത് കേട്ടില്ലേ ദൈവമേ, എന്നെ നിന്‍റെ ശബ്ദം കേള്‍പ്പിക്കൂ.
പെട്ടെന്ന് മലമുകളിലെവിടെയോ ഇടിവെട്ടി. അതിന്‍റെ നടുക്കുന്ന ശബ്ദം താഴ്വാരത്തില്‍ തെല്ലുനേരം മുഴങ്ങുന്ന അനുരണനമായി  അലിഞ്ഞ് ഇല്ലാതായി. പക്ഷേ അതും അവന്‍ കേട്ടില്ല. അവന്‍ മറ്റെന്തോ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നു അപ്പോള്‍.
അല്‍പം കഴിഞ്ഞ്  അവന്‍ പ്രാര്‍ത്ഥിച്ചു.
ദൈവമേ എനിക്ക് നിന്നെ കാണാന്‍ കഴിയണേ!
ആകാശച്ചരുവില്‍  പൊടുന്നനെ ഒരു നക്ഷത്രം തെളിഞ്ഞു. പക്ഷേ മറ്റെവിടയോ മിഴിനട്ടു നില്‍ക്കുകയായിരുന്നതുകൊണ്ട് അവന്‍ അതു കണ്ടില്ല. അവന്‍ ദേഷ്യത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.
ദൈവമേ, എനിക്കു നിന്നെ കാണാന്‍ പറ്റണേ?
ഇടി മുഴക്കത്തില്‍ ആനന്ദഭരിതമായ മനസ്സുമായി ഒരു മയില്‍ അവന്‍റെ പിന്നില്‍ പീലി വിടര്‍ത്തി. വിദൂരതയിലെങ്ങോ ദൈവം പ്രത്യക്ഷപ്പെടുന്നതു നേക്കി നിന്ന അവന്‍ അതും കണ്ടില്ല.
അവന് ദേഷ്യം വന്നു. അവന്‍ ഉച്ചത്തില്‍ ചോദിച്ചു. 
ദൈവമേ, അങ്ങ് എന്നെ വന്നൊന്നു സ്പര്‍ശിക്കാത്തതെന്ത്?
ഇതിനിടെ എവിടെ നിന്നോ അവന്‍റെ ചുമലില്‍ വന്നിരുന്ന ഒരു ചിത്രശലഭത്തെ അവന്‍ കൈകൊണ്ട് തൂത്തെറിഞ്ഞു കൊണ്ടു പറഞ്ഞു.
ശല്യം.
അതങ്ങനെയാണ്, ചിലര്‍ക്ക് ദൈവസാന്നിദ്ധ്യം അറിയാന്‍ കഴിയുന്നില്ല. മറ്റു ചിലര്‍ക്കോ പുഴുവിലും പുല്‍ക്കൊടിയിലും ദൈവസാന്നിദ്ധ്യം തിരിച്ചറിയാന്‍ കഴിയുന്നു. അവര്‍ ജീവിതത്തില്‍ വിജയിക്കുന്നു. 

Comments

Popular posts from this blog

    ഡോ. രാജൻ പെരുന്ന ശാന്തമാകുന്നില്ലേ മനസ്?                ഒരു നിമിഷമെങ്കിലും നിങ്ങളുടെ മനസ് ശാന്തമായിരിക്കുന്നുണ്ടോ?   നൂറായിരം ചിന്തകൾ കടലിലെ ഒടുങ്ങാത്ത തിരമാലകളെപ്പോലെ മനസ്സിൽ മനസ്സിൽ വന്നും പോയുമിരിക്കുകയല്ലേ? വേണ്ടെന്നു വിചാരിച്ചിട്ടും പിന്നെയും മുന്നിലേക്ക് അവ ഓടിയെത്തിക്കൊണ്ടിരിക്കുന്നു, അല്ലേ?             ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. കുരങ്ങനെപ്പോലെ   ചാടിക്കൊണ്ടിരിക്കുന്ന   മനസിനെ   പിടിച്ച് നിർത്താൻ വല്ല മാർഗ്ഗവുമുണ്ടോ?   തീർച്ചയായും മാർഗമുണ്ട്.   അൽപനേരം കണ്ണടച്ച് ഇരുന്നുനോക്കൂ. എന്നിട്ട് കണ്ണുകളുടെ മധ്യഭാഗത്ത് ഒരു ബിന്ദുവുണ്ടെന്നു സങ്കല്പിച്ച് അതിലേക്ക് സൂക്ഷിച്ചു നോക്കൂ.   ആ ബിന്ദുവിന് ചുറ്റും ഒട്ടനവധി രൂപമില്ലാത്ത ചിത്രശകലങ്ങൾ. പ്രകാശത്തിന്റെ നനുത്ത ശൽക്കങ്ങൾ. ഇളകി മറിയുന്ന എന്തൊക്കെയോ അവ്യക്തരൂപങ്ങൾ. കാലിഡോസ്‌കോപ്പിലെന്ന പോലെ അസംഖ്യം വർണാഭമായ ചിത്രമാതൃകകൾ ഒക്കെ നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ? ആലോചിച്ചു   നോക്കൂ, നി...

Winning Mantra

                       മലമായോപ -    വിശ്വസിക്കാവുന്ന മന്ത്രം                     ഏതു മന്ത്രവും ഫലം നല്‍കണമെങ്കില്‍, അതിന്‍റെ ശക്തിയില്‍ പൂര്‍ണമായി വിശ്വസിക്കണമെന്നു പറയാറുണ്ട്. മനസ്സിലെ വിദ്ധ്യാത്മകമായ പ്രതീക്ഷയാണ് മന്ത്രങ്ങളെല്ലാം. വിശ്വാസമാണ് അതിന്‍റെ ശക്തി.  മന്ത്രം നിശ്ചിതമായ മാത്രയില്‍ ആവര്‍ത്തിക്കുമ്പോള്‍ ആ പ്രതീക്ഷ മനസ്സിലേക്ക് കൂടുതല്‍ ശക്തിയില്‍ പതിപ്പിക്കുകയാണ് നാം.   അങ്ങനെ മെല്ലെ മെല്ലെ പ്രതീക്ഷയുടെ വിദ്ധ്യാത്മകമായ ഊര്‍ജം മനസ്സിലും ശരീരത്തിലും നിറയുന്നു. അത് നമ്മെ നിരന്തരമായി കര്‍മോത്സുകരാക്കുന്നു. നിരന്തരം പരിശ്രമിക്കുന്നതിനാല്‍ മന്ത്രം ഫലപ്രാപ്തിയിലെത്തുന്നു. അങ്ങനെ ഫലപ്രാപ്തി നല്‍കുന്ന വിജയമന്ത്രമാണ് മലമായോപ.                    മലമായോപ എന്ന മന്ത്രം  വിജയത്തിലേക്കുള്ള നിങ്ങളുടെ യത്നത്തിന് ശക്തി പകരുന്നതെങ്ങനെയാണെന്നു നോക്കാം. ആദ്യം ഈ പഞ്ചാക്ഷരമന്ത്രത്തിലെ ഓരോ അക്ഷരത്തിന്‍റെയും പ...

Super Prime Time

                                                          സൂപ്പര്‍ പ്രൈം ടൈമിലേക്ക്                  ഏറ്റവും കൗതുകമുള്ള കാര്യം, ഇന്നിപ്പോള്‍ നമ്മുടെ അത്താഴമുള്‍പ്പടെയുള്ള അതിജീവനകാര്യങ്ങളെല്ലാം ടെലിവിഷനിലെ പ്രോഗ്രാ മുകളെ ആശ്രയിച്ചാവുന്നു. പറ്റുമെങ്കില്‍ പ്രോഗ്രാമുകളുടെ ഇടയിലുള്ള ബ്രേക് ടൈം സാധാരണ ദൈനംദിനകാര്യങ്ങള്‍ക്കുപയോഗിക്കാന്‍ പരിശ്രമിക്കുന്നു നാം. 'ദേ, കറുത്ത മുത്തു തുടങ്ങുന്നതിനു മുമ്പ് വല്ലതും കഴിച്ചോണം', 'സിനിമ തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ വല്ല തും വേണമെന്നു പറഞ്ഞ് വന്നേക്കല്ലേ പിള്ളേരെ', 'ഇന്ന് അവാര്‍ഡ് നൈറ്റുള്ളതാ. അതു തൊടങ്ങിയാല്‍പ്പിന്നെ എന്നെ ശല്യപ്പെടുത്തിയേക്കല്ലേ' എന്നീ മട്ടിലുള്ള സമയക്രമീകരണങ്ങള്‍ ദൈനംദിനവൃത്തികള്‍ക്ക് കല്‍പിക്കുകയും ചെയ്യുന്നു. അതായത് നമ്മുടെ ജീവിതത്തിലെ പ്രൈം ടൈം എന്നാല്‍ ടെലിവിഷനു മുന്നില്‍ സ്വൈരമായി ഇരിക്കാന്‍ കിട്ടുന്ന സമയം എന്നായി നിര്‍വചനം. പ്രൈം ടൈമില്‍ എ...