Skip to main content

Super Prime Time

                                                         
സൂപ്പര്‍ പ്രൈം ടൈമിലേക്ക്

                 ഏറ്റവും കൗതുകമുള്ള കാര്യം, ഇന്നിപ്പോള്‍ നമ്മുടെ അത്താഴമുള്‍പ്പടെയുള്ള അതിജീവനകാര്യങ്ങളെല്ലാം ടെലിവിഷനിലെ പ്രോഗ്രാ മുകളെ ആശ്രയിച്ചാവുന്നു. പറ്റുമെങ്കില്‍ പ്രോഗ്രാമുകളുടെ ഇടയിലുള്ള ബ്രേക് ടൈം സാധാരണ ദൈനംദിനകാര്യങ്ങള്‍ക്കുപയോഗിക്കാന്‍ പരിശ്രമിക്കുന്നു നാം. 'ദേ, കറുത്ത മുത്തു തുടങ്ങുന്നതിനു മുമ്പ് വല്ലതും കഴിച്ചോണം', 'സിനിമ തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ വല്ല തും വേണമെന്നു പറഞ്ഞ് വന്നേക്കല്ലേ പിള്ളേരെ', 'ഇന്ന് അവാര്‍ഡ് നൈറ്റുള്ളതാ. അതു തൊടങ്ങിയാല്‍പ്പിന്നെ എന്നെ ശല്യപ്പെടുത്തിയേക്കല്ലേ' എന്നീ മട്ടിലുള്ള സമയക്രമീകരണങ്ങള്‍ ദൈനംദിനവൃത്തികള്‍ക്ക് കല്‍പിക്കുകയും ചെയ്യുന്നു. അതായത് നമ്മുടെ ജീവിതത്തിലെ പ്രൈം ടൈം എന്നാല്‍ ടെലിവിഷനു മുന്നില്‍ സ്വൈരമായി ഇരിക്കാന്‍ കിട്ടുന്ന സമയം എന്നായി നിര്‍വചനം. പ്രൈം ടൈമില്‍ എല്ലാ തിരക്കുകളെയും നാം മാറ്റി വയ്ക്കുന്നു. ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കാണുന്നതിനോട് ഭ്രാന്തമായ ഒരുതരം ആസക്തിയുണ്ടായി ക്കഴിഞ്ഞാല്‍ ഈ പ്രൈ ടൈം, സൂപ്പര്‍ പ്രൈം ടൈം ആവുകയായി. വന്ന് വന്ന്, പ്രൈം ടൈം നാം പ്രേക്ഷകര്‍ക്കു മാത്രമായുള്ള പ്രൈവറ്റ് ടൈമാണിപ്പോള്‍. 

Comments

Popular posts from this blog

    ഡോ. രാജൻ പെരുന്ന ശാന്തമാകുന്നില്ലേ മനസ്?                ഒരു നിമിഷമെങ്കിലും നിങ്ങളുടെ മനസ് ശാന്തമായിരിക്കുന്നുണ്ടോ?   നൂറായിരം ചിന്തകൾ കടലിലെ ഒടുങ്ങാത്ത തിരമാലകളെപ്പോലെ മനസ്സിൽ മനസ്സിൽ വന്നും പോയുമിരിക്കുകയല്ലേ? വേണ്ടെന്നു വിചാരിച്ചിട്ടും പിന്നെയും മുന്നിലേക്ക് അവ ഓടിയെത്തിക്കൊണ്ടിരിക്കുന്നു, അല്ലേ?             ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. കുരങ്ങനെപ്പോലെ   ചാടിക്കൊണ്ടിരിക്കുന്ന   മനസിനെ   പിടിച്ച് നിർത്താൻ വല്ല മാർഗ്ഗവുമുണ്ടോ?   തീർച്ചയായും മാർഗമുണ്ട്.   അൽപനേരം കണ്ണടച്ച് ഇരുന്നുനോക്കൂ. എന്നിട്ട് കണ്ണുകളുടെ മധ്യഭാഗത്ത് ഒരു ബിന്ദുവുണ്ടെന്നു സങ്കല്പിച്ച് അതിലേക്ക് സൂക്ഷിച്ചു നോക്കൂ.   ആ ബിന്ദുവിന് ചുറ്റും ഒട്ടനവധി രൂപമില്ലാത്ത ചിത്രശകലങ്ങൾ. പ്രകാശത്തിന്റെ നനുത്ത ശൽക്കങ്ങൾ. ഇളകി മറിയുന്ന എന്തൊക്കെയോ അവ്യക്തരൂപങ്ങൾ. കാലിഡോസ്‌കോപ്പിലെന്ന പോലെ അസംഖ്യം വർണാഭമായ ചിത്രമാതൃകകൾ ഒക്കെ നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ? ആലോചിച്ചു   നോക്കൂ, നി...

Butterflies of Success

                                    വിജയമെന്ന ശലഭം  ഒരു സന്ധ്യക്ക് ഒരു ബാലന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവമേ, എനിക്ക് നിന്‍റെ ശബ്ദം കേള്‍ക്കാന്‍ കഴിയണേ? കാട്ടരുവിയുടെ അരികില്‍ നില്‍ക്കുന്ന വണ്ടു തുളച്ച മുളന്തണ്ടുകളിലൂടെ ഇറങ്ങിക്കയറിയ കാറ്റ് ഊതിയ ചൂളം വിളി പക്ഷേ അവന്‍ കേട്ടില്ല. അല്‍പനേരം കാത്തിരുന്നിട്ടും ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കാതായപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഞാന്‍ പറഞ്ഞത് കേട്ടില്ലേ ദൈവമേ, എന്നെ നിന്‍റെ ശബ്ദം കേള്‍പ്പിക്കൂ. പെട്ടെന്ന് മലമുകളിലെവിടെയോ ഇടിവെട്ടി. അതിന്‍റെ നടുക്കുന്ന ശബ്ദം താഴ്വാരത്തില്‍ തെല്ലുനേരം മുഴങ്ങുന്ന അനുരണനമായി  അലിഞ്ഞ് ഇല്ലാതായി. പക്ഷേ അതും അവന്‍ കേട്ടില്ല. അവന്‍ മറ്റെന്തോ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നു അപ്പോള്‍. അല്‍പം കഴിഞ്ഞ്  അവന്‍ പ്രാര്‍ത്ഥിച്ചു. ദൈവമേ എനിക്ക് നിന്നെ കാണാന്‍ കഴിയണേ! ആകാശച്ചരുവില്‍  പൊടുന്നനെ ഒരു നക്ഷത്രം തെളിഞ്ഞു. പക്ഷേ മറ്റെവിടയോ മിഴിനട്ടു നില്‍ക്കുകയായിരുന്നതുകൊണ്ട് അവന്‍ അതു കണ്ടില്ല. അവന്‍ ദേഷ...