Skip to main content

Posts

    ഡോ. രാജൻ പെരുന്ന ശാന്തമാകുന്നില്ലേ മനസ്?                ഒരു നിമിഷമെങ്കിലും നിങ്ങളുടെ മനസ് ശാന്തമായിരിക്കുന്നുണ്ടോ?   നൂറായിരം ചിന്തകൾ കടലിലെ ഒടുങ്ങാത്ത തിരമാലകളെപ്പോലെ മനസ്സിൽ മനസ്സിൽ വന്നും പോയുമിരിക്കുകയല്ലേ? വേണ്ടെന്നു വിചാരിച്ചിട്ടും പിന്നെയും മുന്നിലേക്ക് അവ ഓടിയെത്തിക്കൊണ്ടിരിക്കുന്നു, അല്ലേ?             ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. കുരങ്ങനെപ്പോലെ   ചാടിക്കൊണ്ടിരിക്കുന്ന   മനസിനെ   പിടിച്ച് നിർത്താൻ വല്ല മാർഗ്ഗവുമുണ്ടോ?   തീർച്ചയായും മാർഗമുണ്ട്.   അൽപനേരം കണ്ണടച്ച് ഇരുന്നുനോക്കൂ. എന്നിട്ട് കണ്ണുകളുടെ മധ്യഭാഗത്ത് ഒരു ബിന്ദുവുണ്ടെന്നു സങ്കല്പിച്ച് അതിലേക്ക് സൂക്ഷിച്ചു നോക്കൂ.   ആ ബിന്ദുവിന് ചുറ്റും ഒട്ടനവധി രൂപമില്ലാത്ത ചിത്രശകലങ്ങൾ. പ്രകാശത്തിന്റെ നനുത്ത ശൽക്കങ്ങൾ. ഇളകി മറിയുന്ന എന്തൊക്കെയോ അവ്യക്തരൂപങ്ങൾ. കാലിഡോസ്‌കോപ്പിലെന്ന പോലെ അസംഖ്യം വർണാഭമായ ചിത്രമാതൃകകൾ ഒക്കെ നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ? ആലോചിച്ചു   നോക്കൂ, നി...
Recent posts

Butterflies of Success

                                    വിജയമെന്ന ശലഭം  ഒരു സന്ധ്യക്ക് ഒരു ബാലന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവമേ, എനിക്ക് നിന്‍റെ ശബ്ദം കേള്‍ക്കാന്‍ കഴിയണേ? കാട്ടരുവിയുടെ അരികില്‍ നില്‍ക്കുന്ന വണ്ടു തുളച്ച മുളന്തണ്ടുകളിലൂടെ ഇറങ്ങിക്കയറിയ കാറ്റ് ഊതിയ ചൂളം വിളി പക്ഷേ അവന്‍ കേട്ടില്ല. അല്‍പനേരം കാത്തിരുന്നിട്ടും ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കാതായപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഞാന്‍ പറഞ്ഞത് കേട്ടില്ലേ ദൈവമേ, എന്നെ നിന്‍റെ ശബ്ദം കേള്‍പ്പിക്കൂ. പെട്ടെന്ന് മലമുകളിലെവിടെയോ ഇടിവെട്ടി. അതിന്‍റെ നടുക്കുന്ന ശബ്ദം താഴ്വാരത്തില്‍ തെല്ലുനേരം മുഴങ്ങുന്ന അനുരണനമായി  അലിഞ്ഞ് ഇല്ലാതായി. പക്ഷേ അതും അവന്‍ കേട്ടില്ല. അവന്‍ മറ്റെന്തോ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നു അപ്പോള്‍. അല്‍പം കഴിഞ്ഞ്  അവന്‍ പ്രാര്‍ത്ഥിച്ചു. ദൈവമേ എനിക്ക് നിന്നെ കാണാന്‍ കഴിയണേ! ആകാശച്ചരുവില്‍  പൊടുന്നനെ ഒരു നക്ഷത്രം തെളിഞ്ഞു. പക്ഷേ മറ്റെവിടയോ മിഴിനട്ടു നില്‍ക്കുകയായിരുന്നതുകൊണ്ട് അവന്‍ അതു കണ്ടില്ല. അവന്‍ ദേഷ...

Winning Mantra

                       മലമായോപ -    വിശ്വസിക്കാവുന്ന മന്ത്രം                     ഏതു മന്ത്രവും ഫലം നല്‍കണമെങ്കില്‍, അതിന്‍റെ ശക്തിയില്‍ പൂര്‍ണമായി വിശ്വസിക്കണമെന്നു പറയാറുണ്ട്. മനസ്സിലെ വിദ്ധ്യാത്മകമായ പ്രതീക്ഷയാണ് മന്ത്രങ്ങളെല്ലാം. വിശ്വാസമാണ് അതിന്‍റെ ശക്തി.  മന്ത്രം നിശ്ചിതമായ മാത്രയില്‍ ആവര്‍ത്തിക്കുമ്പോള്‍ ആ പ്രതീക്ഷ മനസ്സിലേക്ക് കൂടുതല്‍ ശക്തിയില്‍ പതിപ്പിക്കുകയാണ് നാം.   അങ്ങനെ മെല്ലെ മെല്ലെ പ്രതീക്ഷയുടെ വിദ്ധ്യാത്മകമായ ഊര്‍ജം മനസ്സിലും ശരീരത്തിലും നിറയുന്നു. അത് നമ്മെ നിരന്തരമായി കര്‍മോത്സുകരാക്കുന്നു. നിരന്തരം പരിശ്രമിക്കുന്നതിനാല്‍ മന്ത്രം ഫലപ്രാപ്തിയിലെത്തുന്നു. അങ്ങനെ ഫലപ്രാപ്തി നല്‍കുന്ന വിജയമന്ത്രമാണ് മലമായോപ.                    മലമായോപ എന്ന മന്ത്രം  വിജയത്തിലേക്കുള്ള നിങ്ങളുടെ യത്നത്തിന് ശക്തി പകരുന്നതെങ്ങനെയാണെന്നു നോക്കാം. ആദ്യം ഈ പഞ്ചാക്ഷരമന്ത്രത്തിലെ ഓരോ അക്ഷരത്തിന്‍റെയും പ...

Grammar of TV Imperialism

                                  അധിനിവേശത്തിന്‍റെ വ്യാകരണം                ടെലിവിഷന്‍ കാണല്‍ നമ്മുടെ ശീലമായി മാറുന്നതോടെ ബോധപൂര്‍വമായ അറിവുകൂടാതെ തന്നെ ടെലിവിഷനില്‍ നിന്നു ലഭിക്കുന്ന സംജ്ഞകളും സൂചനകളും നമ്മുടെ അവബോധത്തെ ശക്തമായി സ്വാധീനിക്കും. ടെലിവിഷനില്‍ കാണുന്നതൊക്കെ ശരിയാണെന്ന തോന്നല്‍ ശക്തമാകുന്നതോടെ ഇത് അധിനിവേശമായി മാറുന്നു. മാനസികമായി നമുക്ക് എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നമ്മുടെ അവബോധം മാറുന്നു.  വേഷവും ഭക്ഷണവും മുതല്‍ സംസ്കാരത്തിന്‍റെ ചിഹ്നങ്ങളായ ഭാഷയും സാഹിത്യവും കലാരൂപങ്ങളുമൊക്കെ പരിവര്‍ത്തിതമാകുന്നത് ടെലിവിഷന്‍ വികിരണം ചെയ്യുന്ന സാംസ്കാരികോര്‍ജം കൊണ്ടു കൂടിയാണ്. പ്രായേണ അവഗണിക്കപ്പെട്ട വടക്ക് കിഴക്കന്‍ പ്രദേശങ്ങളെ ഭാരതത്തിന്‍റെ മുഖ്യഭൂമിയിലേക്ക് സങ്കോചമെന്യേ സ്വീകരിക്കാന്‍ സോണി ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ഇന്‍ഡ്യന്‍ ഐഡല്‍ (കിറശമി കറീഹ) എന്ന ടെലിവിഷന്‍ ഷോയ്ക്ക് കഴിഞ്ഞ കാര്യം നളിന്‍ മേത്ത എഡിറ്റ് ചെയ്ത ടെലിവിഷന്‍ ഇന്‍ ഇന്‍ഡ്യ എന്ന ഗ്ര...

Super Prime Time

                                                          സൂപ്പര്‍ പ്രൈം ടൈമിലേക്ക്                  ഏറ്റവും കൗതുകമുള്ള കാര്യം, ഇന്നിപ്പോള്‍ നമ്മുടെ അത്താഴമുള്‍പ്പടെയുള്ള അതിജീവനകാര്യങ്ങളെല്ലാം ടെലിവിഷനിലെ പ്രോഗ്രാ മുകളെ ആശ്രയിച്ചാവുന്നു. പറ്റുമെങ്കില്‍ പ്രോഗ്രാമുകളുടെ ഇടയിലുള്ള ബ്രേക് ടൈം സാധാരണ ദൈനംദിനകാര്യങ്ങള്‍ക്കുപയോഗിക്കാന്‍ പരിശ്രമിക്കുന്നു നാം. 'ദേ, കറുത്ത മുത്തു തുടങ്ങുന്നതിനു മുമ്പ് വല്ലതും കഴിച്ചോണം', 'സിനിമ തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ വല്ല തും വേണമെന്നു പറഞ്ഞ് വന്നേക്കല്ലേ പിള്ളേരെ', 'ഇന്ന് അവാര്‍ഡ് നൈറ്റുള്ളതാ. അതു തൊടങ്ങിയാല്‍പ്പിന്നെ എന്നെ ശല്യപ്പെടുത്തിയേക്കല്ലേ' എന്നീ മട്ടിലുള്ള സമയക്രമീകരണങ്ങള്‍ ദൈനംദിനവൃത്തികള്‍ക്ക് കല്‍പിക്കുകയും ചെയ്യുന്നു. അതായത് നമ്മുടെ ജീവിതത്തിലെ പ്രൈം ടൈം എന്നാല്‍ ടെലിവിഷനു മുന്നില്‍ സ്വൈരമായി ഇരിക്കാന്‍ കിട്ടുന്ന സമയം എന്നായി നിര്‍വചനം. പ്രൈം ടൈമില്‍ എ...

Meditation Apps

പുതിയ പഠനങ്ങളും ആപ്പുകളും         ധ്യാനാവസ്ഥയിലുള്ള മസ്തിഷ്കത്തെക്കുറിച്ചുള്ള പഠനനിരീക്ഷണങ്ങള്‍ സമീപകാലത്ത് കൂടുതല്‍ സജീവമായിട്ടുണ്ട്. ഡോ. ഡേവിഡ് ബ്രൗണ്‍, ഡോ. നോര്‍മാന്‍ റോസെന്താള്‍, ഡോ. കാന്‍ഡേസ് പെര്‍ട്ട്, ഡോ സാറാ ലാസര്‍, ഡോ. പീറ്റര്‍ മാലിനോവ്സ്കി, ഡോ. റിച്ചാര്‍ഡ് ഡേവിഡ്സണ്‍ എന്നിങ്ങനെ നിരവധി പാശ്ചാത്യഗവേഷകര്‍ ധ്യാനാവസ്ഥയിലുള്ള മസ്തിഷ്കത്തിന്‍റെ സംരചന മനസിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഹാര്‍വാഡ് മെഡിക്കല്‍ സ്കൂള്‍, സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സ്കൂള്‍, യേല്‍ മെഡിക്കല്‍ സ്കൂള്‍ തുടങ്ങിയ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളിലൊക്കെ മെഡിറ്റേഷനെക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ നടന്നു വരുന്നു. ദലൈ ലാമ ഓണററി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് ആന്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഓക്സ്ഫോഡ്  മൈന്‍ഡ്ഫുള്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിത്യാദി നിരവധി സ്ഥാപനങ്ങള്‍ മെഡിറ്റേഷന്‍റെ പോസിറ്റീവ് പ്രയോജനങ്ങളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഭാരതത്തിലും വിവിധ യൂണിവേഴ്സിറ്റികളില്‍ ഈ വിഷയത്തില്‍ പഠനമനനങ്ങള്‍ ധ...

Budha Nature

                                                ബുദ്ധപ്രകൃതം ധ്യാനത്തിന്‍റെ ഉത്തുംഗപദത്തിലാണ് ജ്ഞാനോദയമുണ്ടാകുന്നതെന്ന് ബുദ്ധമതഗ്രന്ഥങ്ങള്‍ പറയുന്നു.  അങ്ങനെയാണെങ്കില്‍ ജ്ഞാനത്തിന്‍റെ പരമപദത്തിലെത്താനുള്ള വ്യഗ്രതയോടെ പിന്നീടെത്രയോ പേര്‍ ധ്യാനത്തിന്‍റെ സുവര്‍ണക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുണ്ടാകും. പക്ഷേ ഗൗതമബുദ്ധനു സിദ്ധിച്ചതുപോലെയുള്ള ജ്ഞാനോദയം പിന്നീട് ധ്യാനിച്ചവര്‍ക്കൊന്നും ലഭിക്കാതെ പോയത് എന്തുകൊണ്ട്?  സ്വന്തം പ്രവൃത്തികളെക്കുറിച്ച് നല്ല ബോധമുള്ളവരാണ് ബുദ്ധന്മാര്‍. ഇതാണ് ബുദ്ധപ്രകൃതം. തായ്വാനിലെ ബുദ്ധപണ്ഡിതനായ ടിക് ഹാന്‍റെ അഭിപ്രായ ത്തില്‍ ചെയ്യുന്നതെന്തിലും മനസ് ചെലുത്തുകയാണ് ബുദ്ധപ്രകൃതം. പ്രതി ബദ്ധതയോടെയുള്ള മനസു ചെലുത്തല്‍  എന്നു പറഞ്ഞാല്‍ നിങ്ങളിപ്പോള്‍ നടക്കുകയാണെങ്കില്‍ നടപ്പ് എന്ന ക്രിയയിലായിരിക്കണം  മനസര്‍പ്പിക്കേണ്ടത്. നടപ്പിനെക്കുറിച്ച്  നിങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരിക്കണം. നടപ്പിന്‍റെ വേഗം, താളം, ആയം, അതിനു വേണ്ടി വര...