Thursday, November 15, 2012

യദുകുല മുരളി 

യദുകുല മുരളിയില്‍ മൃദുരവമായെന്നും 
യമുനേ നിയൊഴുകുന്നു 
നിന്റെ തിരഭൂമിയില്‍  വിരഹാര്‍ദ്ര 
ബിന്ദുവായ്  ഞാനലിയുന്നു 

നിലക്കടമ്പിന്‍ പൂവായ് പണ്ടൊരു 
ശ്യാമമനോഹരനുണര്‍ന്നു 
പ്രേമസ്വരൂപന്റെ  പദതളിരിണകളില്‍ 
പുളകം ചാര്‍ത്തി വിടര്‍ന്നു  ഞാനും 
പുളകം ചാര്‍ത്തി വിടര്‍ന്നു ........ (യദുകുല മുരളിയില്‍)

വൃന്ദാവന മലര്‍ നിരകളിലറിയാത്ത 
നൊമ്പരമായി  നിറഞ്ഞു 
ഇന്ദിവര നയനങ്ങളിലനുരാഗ 
സന്ധ്യയായി വിരിഞ്ഞു  ഞാനൊരു 
സന്ധ്യയായി വിരിഞ്ഞു     ........ (യദുകുല മുരളിയില്‍)

Wednesday, November 14, 2012

സിദ്ധാന്തങ്ങള്‍ 
വണ്ടി കാത്തു നില്‍ക്കുന്പോഴോന്നും 
വന്നെത്തുന്നില വണ്ടികള്‍
 മുഷിന്ജോരോട്ടോ പിടിച്ചാല്‍ 
അപ്പോഴെത്തും തുരുതുരെ  

വിളിക്കാതെ ചെന്നാലന്നു 
വിട്ടിലുന്ടകില്ല സ്നേഹിതന്‍ 
വിളിച്ചിട്ട് ചെന്നാല്‍ പക്ഷെ 
വിടില്ല സമയത്തിനും
സിദ്ധാന്തങ്ങ്ങ്ങള്‍ 
വളവിലെത്തുംപോഴെതിരെ 
വണ്ടി വരുമെന്ന് നിശ്ചയം 
വളവില്ലെങ്കിലോ യാത്ര 
സുഖം നല്കുമാനുഭവം