യദുകുല മുരളിയില്‍ മൃദുരവമായെന്നും
യമുനേ നിയൊഴുകുന്നു
നിന്റെ തിരഭൂമിയില്‍ വിരഹാര്‍ദ്ര
ബിന്ദുവായ് ഞാനലിയുന്നു
നിലക്കടമ്പിന്‍ പൂവായ് പണ്ടൊരു
ശ്യാമമനോഹരനുണര്‍ന്നു
പ്രേമസ്വരൂപന്റെ പദതളിരിണകളില്‍
പുളകം ചാര്‍ത്തി വിടര്‍ന്നു ഞാനും
പുളകം ചാര്‍ത്തി വിടര്‍ന്നു ........ (യദുകുല മുരളിയില്‍)
വൃന്ദാവന മലര്‍ നിരകളിലറിയാത്ത
നൊമ്പരമായി നിറഞ്ഞു
ഇന്ദിവര നയനങ്ങളിലനുരാഗ
സന്ധ്യയായി വിരിഞ്ഞു ഞാനൊരു
സന്ധ്യയായി വിരിഞ്ഞു ........ (യദുകുല മുരളിയില്‍)
No comments:
Post a Comment